ഇനി മുതല്‍ വാട്സാപ്പില്‍ അയച്ച മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാം




ജനപ്രിയ മെസ്സേജിംഗ് പ്ലാറ്റ്ഫോം ആയ വാട്സാപ്പ്
ചരിത്രത്തിലെ ഏറ്റവും വലിയ അപ്ടേറ്റിനൊരുങ്ങുന്നു.
ഗ്രൂപ്പ് അട്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത ഒപ്പം ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അയച്ച മെസ്സേജുകള്‍ തിരിച്ചെടുക്കാനുള്ള ഫീച്ചറും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.


Wabetainfo.com എന്ന വാട്സാപ്പ് ഫാന്‍സൈറ്റ് ആണ് പുതിയ അപ്ടേറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്. ഇനി മുതല്‍ ഗ്രൂപ്പ് അട്മിനിന് ഗ്രൂപ്പ് ഐകണും പേരും മാറ്റുന്നതില്‍ പൂര്‍ണ്ണനിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഗ്രൂപ്പ് നിര്‍മിച്ച ആളെ മറ്റു അട്മിനുകള്‍ക്ക് പുറത്താക്കാനും സാധിക്കില്ല. അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം വാട്സാപ് സെര്‍വറുകളില്‍ വിജയകരമായി പരീക്ഷിച്ചുവെന്നും ഉടന്‍ ഇതു ഉപയോക്താക്കള്‍ക്ക് ലഭ്യമാവുമെന്നും Wabetainfo റിപ്പോര്‍ട്ട് ചെയ്തു. അഞ്ചു മിനിറ്റുനുള്ളില്‍ അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും, സ്റ്റാറ്റസ് റിപ്ലെകളും ഇത്തരത്തില്‍ ഡിലീറ്റ് ചെയ്യാനാകും. ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇത് ലഭ്യമാവുക.

Comments