UC ബ്രൌസര്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പുറത്തായി
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മൊബൈല്‍ വെബ്
ബ്രൌസര്‍ ആയിട്ടുള്ള UC ബ്രൌസര്‍ ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോര്‍ ആയ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ഗൂഗിളിന്‍റെ
പോളിസികള്‍ക്കെതിരായ നീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് പുറത്താക്കല്‍
നടപടിയുണ്ടായത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ബ്രൌസര്‍ ആണ്
ചൈനക്കാരനായ UC ബ്രൌസര്‍. ഗൂഗിളിന്‍റെ സ്വന്തം ബ്രൌസര്‍ ആയ ക്രോമിനേക്കാളും കൂടുതല്‍
ഉപഭോക്താകള്‍ ഇന്ത്യയില്‍ UC ബ്രൌസെറിനുണ്ട്. ഇപ്പോഴത്തെ വിലക്ക് താല്‍ക്കാലികമാണ് എന്നും
ഒരാഴ്ചക്കുള്ളില്‍ തിരിച്ചു വരുമെന്നും പ്രമുഖ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട്
ചെയ്തു. എന്നാല്‍ UC അധികൃതരോ ഗൂഗിളോ ഇതിനോട്
പ്രതികരിച്ചിട്ടില്ല. തെറ്റിദ്ധാരണാജനകമായ പ്രൊമോഷനുകളും ഗൂഗിള്‍ പോളിസിക്കെതിരായ
ഉള്ളടക്കവുമാണ് ഗൂഗിളിനെ ഇത്തരത്തിലൊരു നടപടിയിലേക്ക് എത്തിച്ചതെന്ന് ANDROID POLICE റിപ്പോര്‍ട്ട്
ചെയ്തു. പുതുക്കിയ ആപ്പ് ഗൂഗിളിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ
പ്ലേസ്റ്റോറില്‍ തിരിച്ചു വരുമെന്നും ഒരു UC ബ്രൌസര്‍
ജീവനക്കാരന്‍ അറിയിച്ചു. ഇതിനു മുന്‍പും UC ബ്രൌസറിനെതിരെ
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. UC ബ്രൌസറിന്‍റെ
തന്നെ ലൈറ്റ് ആപ്ലിക്കേഷന്‍ ആയ UC ബ്രൌസര്‍ മിനി
ഇപ്പോഴും പ്ലേസ്റ്റോറില്‍ ലഭ്യമാണ്. നിലവില്‍ 10 കോടി ഉപഭോക്താക്കള്‍ ഇന്ത്യയില്‍ UC ബ്രൌസറിനുണ്ട്.
Comments
Post a Comment