രണ്ടു ദിവസം ചാര്‍ജ്ജ് നില്‍ക്കുന്ന നോക്കിയയുടെ ഒരു കിടിലന്‍ ഫോണ്‍, വിലയും തുച്ഛം.


                     പ്രമുഖ മൊബൈല്‍ഫോണ്‍ നിര്മാതാക്കളായ നോക്കിയ ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. നോകിയ-2 എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ രണ്ടു ദിവസത്തെ ബാറ്ററി ബാക്കപ്പ് ആണ് കമ്പനി അവകാശപ്പെടുന്നത്. 4100 mAh ആണ് ബാറ്ററിയുടെ കരുത്ത്. അഞ്ച് ഇഞ്ച്‌ LCD HD ഡിസ്പ്ലേയാണ് ഇതിനുള്ളത്. സ്നാപ്‌ഡ്രാഗണ്‍-212 ചിപ്പ് കരുത്തു പകരുന്ന ഫോണ്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിട് നോഗാട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. 8-മെഗാപിക്സലിന്‍റെ പിന്‍ക്യാമറയും 5-മെഗാപിക്സലിന്‍റെ മുന്‍ക്യാമറയും ഇതിനുണ്ട്. 1-GB റാമും 8-GB ഫോണ്‍ മെമ്മറിയും ഉള്ള ഈ ഫോണില്‍ മെമ്മറികാര്‍ഡ് ഉപയോഗിച്ച് 128-GB വരെ ഉയര്ത്താനാവും.വില 7,500 രൂപക്ക് അടുത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു.




KEY SPECS OF  NOKIA 2


  • 5.0 inch HD LTPS LCD In-Cell Touch
  • Corning Gorilla Glass 3
  • Android 7.11 Nougat OS
  • Qualcomm Snapdragon 212, Quad-core up to 1.3Ghz
  • 1 GB LPPDDR 3 RAM
  • Integrated 4100 mAh battery
  • 8MP AF, LED flash Primary Camera
  • 5MP FF Front Camera
  • Ambient light sensor, Proximity sensor, Accelerometer (G-sensor), E-compass
  • 8GB storage, MicroSD card slot up to 128 GB

Comments