റെഡ്മി നോട്ട് 5 പ്രൊ : സാധാരണക്കാരൻ്റെ ഐഫോൺ X


അമ്പരപ്പിക്കുന്ന പ്രത്യേകതകളുമായി ഷവോമി പുതിയ റെഡ്മി നോട്ട് 5- Pro അവതരിപ്പിച്ചു. റെഡ്മി നോട്ട് 4 ൻ്റെ വൻ വിജയത്തിനു ശേഷമാണ് ഷവോമി പുതിയ രണ്ടു മോഡലുകള്‍ കൂടി പുറത്തിറക്കിയത്. റെഡ്മി നോട്ട് 5 നെ അപേക്ഷിച്ച് മികച്ച പ്രത്യേകതകളും വിലക്കുറവുമാണ് നോട്ട് 5 പ്രൊ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്.



5.99 ഇഞ്ചിൻ്റെ 1080x2160 പിക്സൽ റെസലൂഷനുള്ള മികച്ച ഡിസ്പ്ലെയാണ് റെഡ്മി നോട്ട് 5 പ്രൊ കാഴ്ച്ചവെക്കുന്നത്. 3,4,6 ജി.ബി റാമുകളിൽ ഇത് ലഭ്യമാണ്. 32GB,64GB ഇൻ്റേണൽ മെമ്മറികളുമുണ്ട്. Qualcomm Snapdragon 636 കരുത്ത് പകരുന്ന ഇത് Android 7.1.2( Nougat) ൽ ആണ് പ്രവര്‍ത്തിക്കുന്നത്.


ഐഫോൺ X -ൻ്റെ അതേ ഡിസൈനാണ് റെഡ്മി നോട്ട് 5 പ്രൊ- ക്ക് ഉള്ളത്. 12+5 മെഗാപിക്സലിൻ്റെ ഡ്യുവൽ ക്യാമറയാണ് പിന്നിലുള്ളത്. 20 മെഗാപിക്സലിൻ്റെ സെൽഫി ലൈറ്റോടുകൂടെയുള്ള മുൻക്യാമറ മുഖ്യ ആകർഷണമാണ്. 4000mAh ബാറ്ററി, ഫിംഗർപ്രിൻ്റ് സെൻസർ, ഫാസ്റ്റ് ചാർജ്ജിംഗ്, എന്നിവ മറ്റു പ്രത്യേകതകളാണ്.
Black, Champagne Gold, Blue നിറങ്ങളിൽ ലഭ്യമാണ്. 13,999 രൂപ മുതൽ 16,999 രൂപ വരെയാണ് റെഡ്മി നോട്ട് 5 പ്രൊ -യുടെ വില.

Comments