പതിനായിരം രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ.

ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കുക എന്നാല്‍ ഇക്കാലത്ത് അതൊരു ചെലവേറിയ കാര്യമല്ല. ഏകദേശം 2500 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള സ്മാർട്ട്ഫോണുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ആൻഡ്രോയിഡിന്‍റെ  വരവോടെ വളരെ കുറഞ്ഞ ചെലവില്‍ സ്മാർട്ട്ഫോണുകൾ ലഭ്യമാവാൻ തുടങ്ങി. ഓരോ മാസവും വിവിധ കന്പനികളുടെ ധാരാളം മോഡലുകള്‍ മാർക്കറ്റിൽ വിൽപനക്കെത്തുന്നുണ്ട്. വ്യത്യസ്ത ഫീച്ചറുകൾ ഉള്ള ഇവകളില്‍ നിന്ന് നമുക്ക് യോജിച്ച മികച്ച ഒന്ന് തിരഞ്ഞെടുക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. നമ്മുടെ ഉപയോഗം അനുസരിച്ചാണ് നാം സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കേണ്ടത്. ബാറ്ററിയുടെ ആയുസ്സ്, റാമിന്‍റെ ശേഷി, ക്യാമറ ക്വാളിറ്റി, ഡിസ്പ്ലെയുടെ വ്യക്തത അതിനേക്കാളേറെ അതിന്‍റെ വില,  തുടങ്ങിയവയാണ് ഒരു ശരാശരി ഉപഭോക്താവിന്‍റെ ഫോൺ തിരഞ്ഞടുക്കുന്നതിന്‍റെ മാനദണ്ഡങ്ങള്‍.
പതിനായിരം രൂപയില്‍ താഴെ വില വരുന്ന ഏറ്റവും പുതിയ അഞ്ച് മികച്ച ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്തുകയാണിവിടെ.



1- Xiaomi Redmi Note-4 : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മികച്ച ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ആണ് ഷവോമിയുടെ Redmi Note-4 എന്ന മോഡൽ.
സ്നാപ്ഡ്രാഗൺ-625, 2GHz ഒക്ടാകോർ പ്രൊസ്സസ്സർ കരുത്ത് പകരുന്ന ഈ ഫോൺ മികച്ച ബാറ്ററി ബാക്കപ്പും പ്രധാനം ചെയ്യുന്നു. ഫിംഗർപ്രിന്‍റ് സ്കാനർ, 13മെഗാപിക്സല്‍ റിയർ ക്യാമറ തുടങ്ങിയവയാണ് മറ്റു പ്രധാന സവിശേഷതകള്‍.

Xiaomi Redmi Note 4 - Specifications

>> Ram & Storage :
    2 , 3 & 4 GB | 32 & 64
>>Display : 5.5 (1080 x 1920)
>>Processor : 2 GHz,Octa
>>Operating system : Android 6.0
>>Primary camera : 13 MP
    Front camera : 5 MP
>>Battery : 4100 mAH
>>Soc : Qualcomm Snapdragon 625
>>Price : Rs.9,999 മുതല്‍.


2- Xiaomi Redmi-4 : ഷവോമിയുടെ തന്നെ മറ്റൊരു ജനപ്രിയ മോഡലാണ് റെഡ്മി-4 സവിശേഷതകളിൽ റെഡ്മി നോട്ട് ഫോറിനു തൊട്ടു പറകിലാണ് സ്ഥാനം. സ്നാപ്ട്രാഗൺ-435 കരുത്തു പകരുന്ന ഈ ഫോണിനെ 4100mah ബാറ്ററിയും, ഫിംഗർപ്രിന്‍റ് സ്കാനറും മികച്ച ഒരു ബജറ്റ് സ്മാർട്ട്ഫോൺ ആക്കി മാറ്റുന്നു.

Xiaomi Redmi 4 - Specifications

>>Ram & Storage :
     3 GB | 32 GB
>>Display : 5 (720 x 1280)
>>Processor : 1.4 GHz,Octa
>>Operating system : Android 6.0
>>Primary camera : 13 MP
     Front camera : 5 MP
>>Battery : 4100 mAH
>>Soc : Qualcomm Snapdragon 435
>>Price : Rs.6,999 മുതല്‍.


3- Micromax Canvas infinity : മികച്ച ഡിസൈനും ക്യാമറയുമുള്ള ഒരു ബഡ്ജറ്റ് ഫോൺ ആണ് നിങ്ങൾ അന്വേഷിക്കുന്നതെന്കിൽ പരിഗണിക്കാവുന്ന ഒരു മോഡലാണ് മൈക്രൊമാക്സിന്‍റെ കാൻവാസ് ഇൻഫിനിറ്റി.
മനോഹരമായി ഡിസൈന്‍ ചെയ്തിട്ടുള്ള ഡിസ്പ്ലെയും മികച്ച റെസല്യൂഷനിലുള്ള മുൻ പിൻ ക്യാമറകളും ഇതിനെ മികവുറ്റതാക്കുന്നു.2980 mah മാത്രമുള്ള ബാറ്ററയാണ് ഒരു പ്രധാന പോരായ്മ.

Micromax Canvas Infinity - Specifications

>>Ram & Storage :
    3 GB | 32 GB
>>Display : 5.7 (720 X 1440)
>>Processor : 1.4 GHz,Quad
>>Operating system : Android 7.1
>>Primary camera : 13 MP
    Front camera : 16 MP
>>Battery : 2900 mAH
>>Soc : Qualcomm Snapdragon 425
>>Price : Rs.9,999 മുതല്‍


 4- Lenovo K6 Power : ലെനോവൊയുടെ ഒരു ജനപ്രിയ മോഡലാണ് K6 Power. മികച്ച ഡിസ്പ്ലെ ക്വാലിറ്റി പ്രധാനം ചെയ്യുന്ന ഈ മോഡലിന് സ്നാപ്ഡ്രാഗൺ 430 കരുത്ത് പകരുന്നു. 4000 mah ബാറ്ററി മികച്ച ബാക്കപ്പ് നൽകുന്നു.


Lenovo K6 Power - Specifications

>>Ram & Storage :
    3 & 4 GB | 32 GB
>>Display : 5 (1080 x 1920)
>>Processor : 1.4 GHz,Octa
>>Operating system : Android 6.0
>>Primary camera : 13 MP
    Front camera : 8 MP
>>Battery : 4000 mAH
>>Soc : Qualcomm Snapdragon 430
>>Price : Rs.9,200 മുതല്‍


5- Moto-E4 Plus : ഒറ്റ ചാർജ്ജിംഗിൽ ദിവസങ്ങളോളം ബാറ്ററി ലൈഫ് കിട്ടുന്ന Moto E4-Plus 5000 mah കപ്പാസിറ്റിയുള്ള ബാറ്ററിയുമായാണ് വരുന്നത്. Mediatek MT6737 കരുത്തു പകരുന്ന ഫോണിൽ 16മെഗാപിക്സൽ പിൻക്യാമറയുമുണ്ട്.

Moto E4 Plus - Specifications

>>Ram & Storage :
    3 GB | 16 & 32 GB
>>Display : 5.5 (720 x 1280)
>>Processor : 1.3 GHz,Quad
>>Operating system : Android 7.1
>>Primary camera : 13 MP
    Front camera : 5 MP
>>Battery : 5000 mAH
>>Soc : Mediatek MT6737
>>Price : 9,999

Comments