399 രൂപക്ക് റീചാര്‍ജ്ജ് ചെയ്താല്‍ 2,599 രൂപ തിരികെ ലഭിക്കുന്ന Jio-യുടെ കിടിലന്‍ ഓഫര്‍
ഉപഭോക്താക്കളെ ഞെട്ടിച്ചു കൊണ്ട് വീണ്ടും Jio പുതിയ ഓഫര്‍ പ്രഖ്യാപിച്ചു.
399 രൂപ മുതല്‍ റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 2,599 രൂപ വരെ ലഭിക്കുന്ന ക്യാഷ് ബാക്ക് ഓഫര്‍ ആണ് പ്രഖ്യാപിച്ചത്. പുതിയ വരിക്കാര്‍കും പ്രൈം മെമ്പര്‍മാര്‍ക്കും മാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക. നവംബര്‍ 25 വരെ ഈ ഓഫര്‍ ലഭ്യമാണ്. JIO APP, E-Wallets, വിവിധ ഇ-കൊമേഴ്സ് സൈറ്റുകള്‍ വഴിയാണ് ക്യശ്ബാക് ലഭിക്കുക. ഇത്തരത്തില്‍ 2,599 രൂപ വരെ ലാഭിക്കാം.
ഉദാഹരണത്തിന് MY JIO APP വഴി 399 രൂപ റീചാര്‍ജ്ജ് ചെയ്ത ഒരാള്‍ക്ക് 400 രൂപ തിരികെ ലഭിക്കും. 50 രൂപയുടെ എട്ടു കൂപ്പണുകള്‍ ആയിട്ടാണ് ഇത് ലഭിക്കുക. ഈ കൂപ്പണുകള്‍ ഉപയോഗിച്ച് മറ്റു റീച്ചര്‍ജ്ജുകള്‍ ചെയ്യുകയുമാവാം. ഇനി ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ച് റീചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ കൂടുതല്‍ ലാഭിക്കാം.ഉദാഹരണമായി ആമസോണ്‍ പേ ഉപയോഗിച്ച് 459 രൂപ റീചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ 400 രൂപ JIO തിരികെ നല്‍കും ഒപ്പം 99 രൂപ ആമസോണ്‍ പേ-ലും തിരികെ ലഭിക്കും.
Partner | Cashback for new users | Cashback for existing users |
---|---|---|
MobiKwik | Rs. 300 (Code - NEWJIO) | Rs. 149 (Code - Jio149) |
Axis Pay | Rs. 100 | Rs. 35 |
Amazon Pay | Rs. 99 | Rs. 20 |
PhonePe | Rs. 75 | Rs. 30 |
Paytm | Rs. 50 (Code - NEWJIO) | Rs. 15 (Code - PAYTMJIO) |
FreeCharge | Rs. 75 (Code - JIO75) | Rs. 50 (Code - JIO50) |
Jio.com, റിലയന്‍സ്ട്രെന്‍ഡ് ,യാത്ര.കോം തുടങ്ങിയ വെബ്‌സൈറ്റുകള്‍ വഴി ഒരു നിശ്ചിത തുകക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നതിലും കാഷ്ബാക്ക് ലഭ്യമാണ്. ആകെ ഒരു ഉപഭോക്താവിനു 2,599 വരെ ലാഭിക്കാം.
Comments
Post a Comment