ഇന്ത്യയിലെ സാധാരണക്കാര്‍ക്കു വേണ്ടി ഷവോമിയുടെ പുതിയ ഫോണ്‍ വരുന്നു




             പ്രമുഖ ചൈനീസ്‌ മൊബൈല്‍ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഇന്ത്യയില്‍ പുതിയ ഡിവൈസ് ലോഞ്ച് ചെയ്യനൊരുങ്ങുന്നു. ഷവോമി ഇന്ത്യയുടെ തലവന്‍ മനുകുമാര്‍ ജെയിന്‍ ആണിക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. “ ‘I’ is coming soon! Any guesses what is this..? @XiaomiIndia” ഇതായിരുന്നു മനുകുമാറിന്‍റെ ട്വീറ്റ്. പുതിയ പ്രോഡക്റ്റ്  Redmi Note5 ആണെന്നും അതല്ല ഇന്ത്യന്‍ മാര്‍ക്കറ്റ്‌ ലക്ഷ്യമാക്കിയുള്ള പുതിയ ഫോണ്‍ ആണെന്നും അഭിപ്രായങ്ങളുണ്ട്. Redmi Note5 ഇത് വരെ ചൈനയില്‍ അവതരിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഇന്ത്യയില്‍ നേരത്തെ അവതരിപ്പിക്കാനുള്ള സാധ്യത വിരളമാണ്. അങ്ങനെയെങ്കില്‍ പുതിയ ഡിവൈസ് സാധാരണ ഗ്രാമീണരെ ലക്‌ഷ്യം വെച്ചുള്ളതാവാനാണ് കൂടുതല്‍ സാധ്യത. മനുകുമാറിന്‍റെ ഗ്രാമീണ മേഖലയില്‍ നടത്തിയിട്ടുള്ള സന്ദര്‍ശനങ്ങളെ കുറിച്ചും പുതിയ ഡിവൈസ് അവരുടെ ജീവിതത്തെ എങ്ങനെയെല്ലാം മാറ്റിമറിക്കും എന്നുമുള്ള ട്വിറ്റെര്‍ പോസ്റ്റ്‌ ഇതിനു കൂടുതല്‍ ബലമേകുന്നു.

എന്തൊക്കെയായാലും എന്തായിരിക്കും പുതിയ പ്രോഡക്റ്റ് എന്നതിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല എങ്കിലും ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ടുള്ള പുതിയ ഫോണ്‍ ആയിരിക്കുമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളാണ് ഷവോമി. സാംസംഗിനൊപ്പം ഇന്ത്യന്‍ മാര്‍ക്കറ്റിന്‍റെ 23.5 ശതമാനവും ഷവോമി കയ്യടക്കിയിരിക്കുകയാണ്. Redmi Note4 ന്‍റെ വന്‍ വിജയമാണ് ഷവോമിക്ക് ഗുണകരമായത്.

Comments