ട്രൂകോളർ ഉപയോഗിക്കുന്നവര്‍ക്ക് സൈന്യത്തിന്‍റെ മുന്നറിയിപ്പ്




           ഏറ്റവും പ്രചാരമുള്ള മൊബൈല്‍ നന്പർ  ട്രാക്കിംഗ് അപ്ലിക്കേഷനായ ട്രൂകോളർ ഉപയോഗിക്കുന്നവര്‍ക്ക് ആഭ്യന്തരവകുപ്പിൻ്റെ കർശന മുന്നറിയിപ്പ്.  ചൈനീസ് നിർമ്മിത ആപ്പായ ട്രൂകോളർ ഉപഭോക്താവിന്‍റെ വിവരങ്ങള്‍ ചോർത്തി ചൈനയിലെ സെർവ്വറിലേക്കയക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. ട്രൂകോളർ മാത്രമല്ല മറ്റു ചൈനീസ് ആപ്പുകളായ, Weibo, WeChat,UC News, UC Web, Baidu Maps തുടങ്ങിയവയും ആഭ്യന്തരവകുപ്പ് ഇറക്കിയ ലിസ്റ്റിലുണ്ട്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയായതിനാൽ എല്ലാ മിലിട്ടറി, പാരാമിലിട്ടറി അംഗങ്ങളോടും ഉദ്യോഗസ്ഥരോടും ഇവ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗമായ RAW(Research&Analysis Wing) ൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇത്തരത്തിലൊരു നിർദ്ദേശം കൊണ്ടു വന്നത്. മുന്പും ഇത്തരത്തില്‍ ചൈനീസ് നിർമ്മിത ആപ്പുകൾക്കെതിരെ സ്പൈവെയറുകൾ കടത്തിവിട്ട് വിവരങ്ങള്‍ ചോർത്തുന്നതായി പരാതിയുണ്ടായിരുന്നു. ചൈനീസ് നിർമ്മിത മൊബൈല്‍ ഫോണുകൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കവും ഉണ്ടായിരുന്നു. നിലവില്‍ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർ എത്രയും വേഗം ഡിലീറ്റ് ചെയ്യുകയും ഫോൺ ഫോർമ്മാറ്റു ചെയ്യുകയും വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Comments

  1. Rules for Baccarat | Betting Tips | Wolverione
    Baccarat is a trick that many players think is the trump suit. The goal is to take as many tricks worrione as possible 메리트카지노 and score as declared at the end kadangpintar of each round

    ReplyDelete

Post a Comment