തടസ്സമില്ലാതെ എപ്പോഴും 4G അല്ലെങ്കില്‍ 3G നെറ്റ് വർക്ക് ലഭിക്കാനുള്ള എളുപ്പവഴി.



നമ്മള്‍ പലപ്പോഴും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇടക്കിടക്ക് നെറ്റ്വർക്ക് ഡ്രോപ്പ് ആയി പോകുന്നു എന്നത്. 4G-യിലോ അല്ലെങ്കില്‍ 3G-യിലോ നമ്മള്‍ വേഗതയേറിയ ഇൻ്റർനെറ്റ് ഉപയോഗിക്കുമ്പോൾ പെട്ടെന്ന് അത് 2G-യിലേക്കും മറ്റും മാറുന്നു. ശക്തമായ 4G അല്ലെങ്കിൽ 3G നെറ്റ്വർക്ക് മൊബൈലിൽ ലഭ്യമാകാത്തത് കാരണം അത് സ്വമേധയാ മാറ്റം വരുത്തുന്നതാണ് ഈ അവസ്ഥക്ക് കാരണം. പല ഫോണുകളിലും 4G Only അല്ലെങ്കില്‍ 3G Only Modes സെറ്റിംഗ്സിൽ ലഭ്യമാണ്, എന്നാല്‍ ഇതൊരിക്കലും പര്യാപ്തമല്ല കാരണം 4G-Only ആക്കിയാലും നമ്മുടെ നെറ്റ്വർക്ക് 2G -യിലേക്ക് മാറുന്നത് കാണാം. ഇതിനൊരു ശാശ്വതമായ വളരെ എളുപ്പമുള്ള ഒരു പരിഹാരമാണ് ഇവിടെ നിങ്ങള്‍ക്ക് നൽകുന്നത്. (സാംസംഗ് ഉപഭോക്താക്കൾ ക്ഷമിക്കുക).
Step-1
ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ആൺട്രോയിട് ഫോണിൻ്റെ ഡയൽപാഡ് തുറന്ന് താഴെ കൊടുക്കുന്ന കോഡ് ടൈപ്പ് ചെയ്യുക.
*#*#4636#*#*






ഉടനെ നിങ്ങളുടെ സ്ക്രീനില്‍ ചിത്രത്തില്‍ കാണിച്ചപോലെ ഒരു മെനു ലഭ്യമാകും അതിൽ 'Phone Information' -ൽ ക്ലിക്ക് ചെയ്യുക.


Step-2
ഇപ്പോള്‍ നിങ്ങള്‍ പുതിയ ഒരു മെനുവിലെത്തും.

ഇവിടെ ഒരുപാട് ഒപ്ഷനുകളുണ്ടാവും എന്നാല്‍ 'Set Preferred Network Type' എന്ന കോളത്തില്‍ മാത്രം ക്ലിക്ക് ചെയ്യുക ശേഷം 4G ആണ വേണ്ടതെങ്കിൽ 'LTE Only' എന്നത് സെലക്ട് ചെയ്യുക 3G ആണ് വേണ്ടതെങ്കിൽ 'WCDMA Only' എന്നത് തെരെഞ്ഞെടുക്കുക.


ഇതോടെ നിങ്ങളുടെ ഫോണിൽ നിലവിലുളള നെറ്റവർക്ക് നിങ്ങളുടെ താൽപര്യമനുസരിച്ച് മാറിയിരിക്കും(4G അല്ലെങ്കില്‍ 3G). ഇടക്കിടക്ക് 2G-യിലേക്ക് വഴുതിപ്പോകുന്നത് ഇതോടെ അവസാനിക്കുന്നതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ' ഒരുകാരണവശാലും മെനുവിൽ കാണുന്ന മറ്റു സെറ്റിംഗ്സുകളിൽ മാറ്റം വരുത്തരുത് അത് നിങ്ങളുടെ ഫോണിനെ ബാധിക്കും.

Comments