എങ്ങനെ ട്രോളുകൾ നിർമ്മിക്കാം..?

നിരവധി ആശയങ്ങൾ തലയിലുണ്ടായിട്ടും എഡിറ്റിംഗ് അറിയത്തത് കൊണ്ടും യോജിച്ച മീമുകൾ കിട്ടാത്തതു കൊണ്ടും ട്രോളുകൾ നിർമ്മിക്കാൻ കഴിയാത്തവരാണോ നിങ്ങള്‍..? എങ്കില്‍ ഇതാ അതിനൊരു ശാശ്വത പരിഹാരം. നിങ്ങള്‍ക്ക് വേണ്ട മീമുകൾ തെരെഞ്ഞെടുക്കാനും മലയാളത്തിലും ഇംഗ്ലീഷിലും വ്യത്യസ്ത ഫോണ്ടുകൾ തെരെഞ്ഞെടുക്കാനും പ്രശസ്ത ട്രോൾ പേജുകളുടെ ലോഗൊ വെക്കാനും മറ്റു എഡിറ്റിംഗ് വർക്കുകൾക്കുമെല്ലാം ഒന്നിച്ചു ചെയ്യാന്‍ സാധിക്കുന്ന ഒരു മികച്ച ആൻട്രോയിഡ് ആപ്ലിക്കേഷനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.


Malayalam Image Editor-Troll എന്ന ഈ കിടിലൻ ആപ്പ് പ്ലേസ്റ്റോറിൽ നിന്നും സൌജന്യമായി ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്..നിങ്ങള്‍ നിർമ്മിച്  ട്രോളുകൾ അവിടെ തന്നെ ഓൺലൈനായി ഷെയർ ചെയ്യാനും സാധിക്കുന്നതാണ്.
ബാക്ക്ഗ്രൌണ്ട് ചെയ്ഞ്ച് ചെയ്യാന്‍, കളർ മാറ്റാൻ, ഫ്രെയിം കൊടുക്കാന്‍, മറ്റു എല്ലാ എഡിറ്റിംഗുകളും ഈ ആപ്ലിക്കേഷനിൽ ലഭ്യമാണ്. ഒരൊറ്റ ആപ്ലിക്കേഷൻ കൊണ്ട് ഒരുപാടു വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത.

Comments